യക്ഷി ....
രാത്രിയുടെ ഒന്നാം യാമത്തിലാണ് അവൾ വരുക ...
വസ്ത്രധാരണത്തിൽ തന്റെ വർഗ്ഗത്തിനു കല്പ്പിച്ചു അനുവദിച്ചിരുന്ന മാമൂലുകൾ അവൾ ധിക്കരിച്ചു .
ബഹുവർണത്തിൽ, ഒഴുകിയായിരുന്നില്ല മെല്ല നടന്നുതന്നെയാണ് വരവ്
പാലപൂമണം ആയിരുനില്ല തീർച്ച ..ഇലഞ്ഞിപൂവ് പക്ഷെ നിശബ്ധംമായിരുന്നു .
ഈ ബഹുപഥസന്ധിയിൽ ,ആകാശഛേദികളായ ഗോപുരങ്ങളെ അവൾ ശ്രദ്ധിച്ചതേയില്ല
ഈ പാന്ഥസത്രത്തിൽ ഒളിച്ചിരുന്ന എന്നെത്തേടി മാത്രമായി അവൾ വരുന്നു
അവൾക്ക് രക്തം വേണ്ടായിരുന്നു ചുണ്ണാമ്പും ചോദിച്ചില്ല ...
കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു ഞാനൊരു കേൾവിക്കാരനും
എപ്പോഴോ അവളുടെ പഥ്യം മുടങ്ങി ...എന്റെ ചോരക്കു മധുരമാണെന്ന് അവൾ പറഞ്ഞു
സിരകളിലൂടെ അവൾക്കായി രക്തം ഭ്രാന്തമായി ഒഴുകി ഭാരം നഷ്ടമായ ഞാൻ മൂർച്ചിച്ചുവീണു
ചുറ്റും മഹാശൂന്യം .മഹാസ്പോടനം പ്രവഞ്ചം സൃഷി
ഊര്‍ജ്ജവും ദ്രവ്യവും ഒന്നിച്ചു ,പരിണാമം പിന്നെ ഞങ്ങൾ
നഗ്നതകൾ ഉരസിയുണ്ടാ അഗ്നി യിൽ ഞാനെന്റെ ഹോമകുണ്ഡം ജ്വലിപ്പിച്ചു ..
വേദ മന്ത്രോച്ചാരണങ്ങൾ ,യാഗശാലകൾ വിറകൊള്ളുന്നു
ഹോമാഗ്നിയിൽ ഞാൻ എന്നെപിഴിഞ്ഞ നീര് നൽകി
മേഘഗർജനം .....
വരണ്ടുണങ്ങിയ മനസും ശരീരവും ചിന്തകളും തിമർത്തു പെയ്ത മഴയിൽ വീണ്ടും നാമ്പെടുക്കുന്നു. മൂല്യബോധവും സംസ്കാരവും കടലെടുത്തു ..വെറും പച്ചയായ രതി, കാമം
മനസും ശരീരവുംകൊണ്ട് രമിക്കുമ്പോൾ ഉണ്ടാകുന്ന മൂർച്ച ,കിതപ്പുകളും സിൽക്കരാങ്ങളും ..വരൂ സൌമ്യം പ്രസാദമായുണ്ട്.ഞാൻ നിന്നെ അക്കിത്തിരിയായി അവരോധിക്കാം
നീതന്നെ യജ്ഞശാല എരിച്ച രീതിയില്‍നിന്ന് ആവാഹിച്ചെടുത്ത ത്രേതാഗ്നിയുടെ സൂക്ഷിപ്പുകാരിയും
ഒക്കെ നീതന്ന ഭാവന ,ഞാൻ വെറും കാഴ്ചക്കാരൻ
നല്ല ഭാവന .....
മറുപടിഇല്ലാതാക്കൂ